വീക്ഷണത്തെ തള്ളി മുഖ്യമന്ത്രിയും സുധീരനും; 'മാണി സമുന്നതനായ നേതാവ്'

  വീക്ഷണം , മുഖ്യമന്ത്രി , ഉമ്മന്‍ചാണ്ടി , വിഎം സുധീരന്‍ , കോട്ടയം , കെഎം മാണി
കോട്ടയം| jibin| Last Modified ഞായര്‍, 12 ഒക്‌ടോബര്‍ 2014 (13:02 IST)
കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിക്കെതിരെ കഴിഞ്ഞ ദിവസം വീക്ഷണത്തില്‍ വന്ന ലേഖനം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ ലേഖനത്തോട് തനിക്ക് യോജിപ്പില്ലെന്നും. യുഡിഎഫിന്റെ സമുന്നതനായ നേതാവാണ് കെഎം മാണിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം കേരള കോണ്‍ഗ്രസിനെതിരെയും ധനമന്ത്രി കെഎം മാണിക്കെതിരെയും
വീക്ഷണത്തില്‍ വന്ന ലേഖനം പാര്‍ട്ടി അറിവോടെയല്ലെന്ന് കെപിസിസി പ്രസിഡന്‍്റ് വിഎം സുധീരന്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

’അമ്പതില്‍ നാണം കുണുങ്ങരുത്’ എന്ന തലക്കെട്ടേടെ വീക്ഷണം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. കേരള കോണ്‍ഗ്രസ് നില നില്‍ക്കുന്നത് കോണ്‍ഗ്രസ് ബന്ധം മൂലമാണ്. കേരള കോണ്‍ഗ്രസിനെ അടുത്ത കാലത്തായി കമ്യൂണിസ്റ്റ് നേതാക്കള്‍ ചൂണ്ടയിട്ട് പിടിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. എന്നിട്ടും കമ്യൂണിസ്റ്റ് നേതാക്കളുടെ ഈ പ്രവണതയ്ക്കെതിരെ കെഎം മാണി രൂക്ഷമായി പ്രതികരിച്ചിട്ടില്ലെന്നും. കേരളാ കോണ്‍ഗ്രസ് അടിസ്ഥാപരമായി കമ്യൂണിസ്റ്റ് വിരുദ്ധരാണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അധികാരം പങ്കിട്ടാല്‍ അന്നു പാര്‍ട്ടിയുടെ തകര്‍ച്ച തുടങ്ങുമെന്നും വീക്ഷണത്തിലെ ലേഖനം വ്യക്തമാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :