മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല; വി.എസിനുള്ള പിന്തുണ വിഷയാധിഷ്ഠിതം: യെച്ചൂരി

ന്യൂഡല്‍ഹി| Last Updated: ചൊവ്വ, 21 ഏപ്രില്‍ 2015 (18:48 IST)
കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വി.എസ് അച്യുതാനന്ദനുള്ള പിന്തുണ വ്യക്തിപരമല്ലെന്നും വിഷയാധിഷ്ഠിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഘടകക്ഷികള്‍ എല്‍ഡിഎഫ് വിട്ടത് വീഴ്ചയാണ്.

ഈ പാര്‍ട്ടികളെ തിരിച്ച് കൊണ്ടുവരാന്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനോട് പ്രത്യേക എതിര്‍പ്പോ മമതയോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിലെ പാര്‍ട്ടി നേതൃത്വം ശക്തമാണെന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയ്ക്ക് തിരിച്ചുവരാന്‍ സ്വയം ശക്തിപ്പെടുക എന്നതാണ് ചെയ്യാനുള്ളതെന്നു.
സഖ്യമുണ്ടാക്കുന്നതിനേക്കാള്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിയാക്കുക എന്നതാണ് ബംഗാളില്‍ ചെയ്യാനുള്ളത് അദ്ദേഹം പറഞ്ഞു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :