അനുബന്ധ വാര്‍ത്തകള്‍
- ഇത് അവസാനത്തെ തിരഞ്ഞെടുപ്പ്: വിരമിക്കൽ പ്രഖ്യാപനവുമായി നിതീഷ് കുമാർ
- നെല്‍വയലുകളുടെ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി വിതരണം ചെയ്യുന്നത് നെല്‍വയലുകളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി
- സംസ്ഥാനത്ത് ജനാധിപത്യ രീതിയില്‍ പോലും പ്രതിഷേധിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് മുല്ലപ്പള്ളി
- രോഗവ്യാപനത്തിന്റെ പ്രതിവാര വര്‍ദ്ധന അഞ്ച് ശതമാനം കുറഞ്ഞു: മുഖ്യമന്ത്രി
വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിനായി കേന്ദ്ര ഏജൻസികൾ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദങ്ങൾക്ക് പിന്നാലെ പോകാൻ സർക്കാരില്ല. വികസനപ്രവർത്തനങ്ങൾ നടപ്പാക്കുക മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പിണറായി വിജയൻ പറഞ്ഞു.
അതേസമയം സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. എന്നാൽ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തത്തിൽ നിന്നു മാറ്റിനിർത്താൻ ഒരു ശക്തിക്കും സാധിക്കില്ല. നാടിന്റെ വികസനത്തെ തുരങ്കം വെച്ചുകൊണ്ട് രാഷ്ട്രീയം കളിക്കുകയാണ് ചിലർ. ഹീനമായ രാഷ്ട്രീയം കളിച്ച് പദ്ധതികൾ അട്ടിമറിയ്ക്കാനാണ് ഇവർ ശ്രമിക്കുന്നത് മുഖ്യമന്ത്രി വ്യക്തമാക്കി.