ക്ലീമിസ് കാതോലിക്കാ ബാവയ്ക്കെതിരേ പിണറായി

ക്ലീമിസ് കാതോലിക്കാ ബാവ, പിണറായി വിജയന്‍, മതനിരപേക്ഷ
തിരുവനന്തപുരം| Last Modified വെള്ളി, 29 ഓഗസ്റ്റ് 2014 (11:28 IST)
കര്‍ദ്ദിനാള്‍
മാര്‍ ബസേലിയോസ് ബാവയ്ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ലേഖനം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചശേഷം അദ്ദേഹത്തെയും ഭരണത്തെയും പ്രകീര്‍ത്തിച്ച് പറഞ്ഞതിനെ വിമര്‍ശിച്ചാണ് പിണറായി വിജയന്‍ ലേഖനം എഴുതിയത്‍.

പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ക്ലീമിസ് ബാവ പറഞ്ഞ കാര്യങ്ങള്‍ ഇന്ത്യയിലെ ചിന്താഗതിക്കാരെ ദു:ഖിപ്പിക്കുന്നതാണെന്ന് പിണറായി പറയുന്നു.

ബാവ നടത്തിയ പ്രസ്താവന മോഡിക്ക് സ്വീകാര്യത കൂട്ടാനും മതനിരപേക്ഷ ശ്രമങ്ങളെ ക്ഷീണിപ്പിക്കാനുമേ സഹായകമാകൂ. രാജ്യവും അതിന്റെ മതേതരഘടനയും നേരിടുന്ന വെല്ലുവിളികളേയും വര്‍ഗീയതയുടെ വിദ്വേഷാത്മകമായ പ്രവര്‍ത്തനങ്ങളെയും വേണ്ടത്ര ഗൗരവത്തില്‍കാണാന്‍ ബാവയ്ക്ക് കഴിയാതെ പോകുന്നുവോ എന്ന് ആരും ചിന്തിച്ചുപോകുമെന്നും ലേഖനത്തില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :