ഫുട്‌ബോള്‍ താരം സികെ വി​​നീ​​തി​​നെ ജോലിയിൽ നിന്ന്​ പിരിച്ചു​ വിട്ടു

സികെ വി​​നീ​​തി​​നെ ജോലിയിൽ നിന്ന്​ പിരിച്ചു​ വിട്ടു

  CK Vineeth , ISL , Vineeth to lose his job , Football , sports , സി കെ വി​​നീത് , എജീസ്​ ഓഫീസ് , ഐഎസ്എല്‍ , ഓഡിറ്റര്‍ തസ്​തിക , ഫു​​ട്ബോ​​ള്‍ താ​​രം , ഫുട്‌ബോള്‍
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 18 മെയ് 2017 (14:48 IST)
ദേ​​ശീ​​യ ഫു​​ട്ബോ​​ള്‍ താ​​രം സി കെ വി​​നീ​​തി​​നെ ജോലിയിൽ നിന്ന്​ പിരിച്ച്​ വിട്ടു. എജീസ്​ ഓഫീസിലെ ഓഡിറ്റര്‍ തസ്​തികയിൽ നിന്നാണ്​ വിനീതിനെ ഒഴിവാക്കിയത്​. മതിയായ ഹാജർ ഇല്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി. സ്പോർട്സ് ക്വോട്ടയിലാണ് വിനീത് ജോലിയിൽ പ്രവേശിച്ചിരുന്നത്.

അതേസമയം, പിരിച്ച്​
വിട്ടതിനെതിരേ നിയമ നടപടികളുമായി മുന്നോട്ട്​ പോവാൻ താൽപര്യമില്ലെന്ന്​ വിനീത്​ പ്രതികരിച്ചു. ഫുട്ബോൾ കളിക്കുന്നത് അവസാനിപ്പിക്കില്ല. സ്പോർട്സിലുടെയാണ് ജോലി കിട്ടിയതെന്നും അതിനാൽ ജോലി നഷ്ടപ്പെട്ടതിൽ ദുഖമില്ല.

ദേശീയ ടീമില്‍ ഇടം നേടുകയും ഐഎസ്എല്ലില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത വിനീതിന് കളിത്തിരക്ക് മൂലം ഓഫീസിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് താരത്തിനെതിരെ നടപടിയെടുക്കാന്‍ കാരണം. 2011ലായിരുന്നു വിനീത് ഏജീസില്‍ നിന്ന് രണ്ട് വര്‍ഷത്തെ ലീവ് എടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :