കെഎസ്ആർടിസി ക്ക് പുതിയ 25 ഇലക്ട്രിക് സിറ്റി സർക്കുലർ ബസുകൾ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 27 മെയ് 2022 (10:11 IST)
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ അടുത്തിടെ കെ.എസ്.ആർ.ടി.സി ആരംഭിച്ച സിറ്റി സർക്കുലർ ബസുകൾ മികച്ച പ്രകടനം കാഴ്ച വച്ചതോടെ പുതിയ സിറ്റി സർവീസിനായി പുതിയ 25 ഇലക്ട്രിക് ബസുകൾ വാങ്ങുന്നു. ജൂൺ ആദ്യ ആഴ്ചയിൽ ഇവ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു ബസിനു 925 ലക്ഷം രൂപ വച്ച് 135 ബസുകളാണ് ആദ്യ ഘട്ടത്തിൽ വാങ്ങുന്നത്. സിറ്റി സർക്കുലർ ബസുകളിൽ കേവലം 10 രൂപ നൽകിയാൽ സിറ്റി സർക്കുലർ ബസ് റൂട്ടിൽ എവിടെ വേണമെങ്കിലും പോകാവുന്നതാണ്. ഇതോടെ കഴിഞ്ഞ തിങ്കളാഴ്ച മാത്രം 25387 യാത്രക്കാർ ഈ ബസുകളിൽ യാത്ര ചെയ്തു എന്നാണു കണക്ക്.

ഇലക്ട്രിക് ബസുകളുടെ കണക്കു വച്ച് കിലോമീറ്ററിന് പതിനേഴു രൂപ മാത്രമാണ് ചെലവ് വരുന്നത്. ഇത് ഏറെ മെച്ചമുണ്ടാക്കും. അതെ സമയം പുതിയ ഇലക്ട്രിക് ബസുകൾ നിലവിലെ സിറ്റി സർക്കുലർ ബസുകളെ അപേക്ഷിച്ചു നീളം കുറവായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :