സിനിമാ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് വ്യാജമദ്യ നിര്‍മാണം: സിനിമ-സീരിയല്‍ നടന്മാര്‍ അറസ്റ്റില്‍

സിനിമാ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച്‌ വ്യാജമദ്യം കടത്തിക്കൊണ്ടിരുന്ന സിനിമ-സീരിയല്‍ നടന്മാരടക്കം ആറംഗ സംഘം പൊലീസ് പിടിയില്‍.

alchohole, cinema, serial, police, arrest വ്യാജമദ്യം, സിനിമ, സീരിയല്‍, പൊലീസ്, അറസ്റ്റ്
സജിത്ത്| Last Modified തിങ്കള്‍, 11 ജൂലൈ 2016 (15:27 IST)
സിനിമാ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച്‌ വ്യാജമദ്യം കടത്തിക്കൊണ്ടിരുന്ന സിനിമ-സീരിയല്‍ നടന്മാരടക്കം ആറംഗ സംഘം പൊലീസ് പിടിയില്‍. വര്‍ക്ക്ഷോപ്പിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന വ്യാജമദ്യ നിര്‍മാണ കേന്ദ്രത്തില്‍ നടത്തിയ പൊലീസ് റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്.

ഡഫേദാര്‍ അനില്‍ എന്ന കൊടുങ്ങല്ലൂര്‍ ചിറ്റേഴത്ത് അനില്‍(39), അമ്ബലപ്പുഴ സൗമ്യഭവനത്തില്‍ തോമസുകുട്ടി(26), വെള്ളാഞ്ചിറ കാഞ്ഞിരത്തിങ്കല്‍ സെലസ്റ്റിന്‍(23), വെള്ളാങ്ങല്ലൂര്‍ ചാലിശേരി വീട്ടില്‍ ബിനോയ്(37), തിരുവഞ്ചിക്കുളം കപ്പിത്താന്‍പറമ്ബില്‍ രാജേഷ്(38), ചാലക്കുടി എലിഞ്ഞപ്ര വെട്ടിയാടന്‍ തോമസ്(56) എന്നിവരാണ് അറസ്റ്റിലായത്‍.

വെളയനാട് വര്‍ക്ക്ഷോപ്പ് നടത്തുന്നതിനായി വാടകയ്ക്ക് എടുത്ത വീട്ടില്‍നിന്നാണ് മൂവായിരത്തോളം ലിറ്റര്‍ സ്പിരിറ്റും, അനധികൃതമായ രീതിയില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളും, ആയിരത്തോളം ബോട്ടില്‍ അനധികൃതമായി നിര്‍മിച്ച മദ്യവും പൊലീസ് പിടിച്ചെടുത്തത്.

ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ഡഫേദാര്‍ എന്ന സിനിമയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷം അഭിനയിച്ചുവരുന്നയാളാണ് ഒന്നാം പ്രതിയായ അനില്‍. ചില സീരിയലുകളിലെ അഭിനേതാവാണ് രാജേഷ്. തൃശൂര്‍ സിനിമാ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചാണ് പ്രതികള്‍ മദ്യവില്പന നടത്തിയിരുന്നതെന്നു പൊലീസ് അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :