കൊച്ചി|
Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (12:56 IST)
എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസ് സിപിം എം സ്വതന്ത്രനായി മത്സരിച്ചതിനെ സംബന്ധിച്ച് പ്രകാശ് കാരാട്ടിന്റെ പ്രതികരണം വന്നതിന് പിന്നാലെ എം എം ലോറന്‍സ് സ്വന്തം നിലപാട് മാറ്റി.ഇക്കാര്യത്തില്‍ കാരാട്ട് പറഞ്ഞതാണ് ശരിയെന്നും താന്‍ അത് താന്‍ അംഗീകരിക്കുന്നുവെന്നുമാണ് ലോറന്‍സ് പ്രതികരിച്ചിരിക്കുന്നത്.
നേരത്തെ എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസ്
സ്ഥാനാര്‍ഥിയായതെങ്ങനെയെന്ന്
തനിക്കറിയില്ലെന്നും പല കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും എം എം ലോറന്‍സ് പറഞ്ഞിരുന്നു.എന്നാല്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് പാര്‍ട്ടിയാണെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അപാതകയില്ലെന്നുമാണ് പ്രകാശ് കാരാട്ട് ഇതേപ്പറ്റി പ്രതികരിച്ചത്.
നേരത്തെ സ്ഥാനാര്‍ത്ഥി വിവാദത്തില്‍ ലോറന്‍സിനെ വിമര്‍ശിച്ച് എം.എം മണിയും ദിനേശ് മണിയും രംഗത്ത് വന്നിരുന്നു.