jibin|
Last Updated:
ഞായര്‍, 5 ഏപ്രില്‍ 2015 (09:44 IST)
ലോകത്തിന്റെ പാപങ്ങള്‍ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍മൂന്നാം നാള്‍ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുക്രിസ്തു മരണത്തെ തോല്‍പിച്ചു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിന്റെ അനുസ്മരണമാണ് ഈസ്റ്റര്‍.
ദാരിദ്ര്യത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്റെയും ഉള്‍വിളിയും ഉല്‍സവവുമാണ് യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍ന്നാള്‍. കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്റെ ഓർമയിൽ ദേവാലയങ്ങളില്‍ തിരുക്കർമങ്ങൾ നടന്നു.
അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ
വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഒശാന ഞായറിനാരംഭിച്ച വിശുദ്ധവാരവും ഇന്ന് അവസാനിക്കുകയാണ്. ഉയിര്‍പ്പുതിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്. ലോകം പ്രതീക്ഷയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്ക്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.