മലപ്പുറത്ത് കോളറ ഭീതി; ജാഗ്രത നിര്‍ദേശം

രേണുക വേണു| Last Modified തിങ്കള്‍, 6 മാര്‍ച്ച് 2023 (08:30 IST)

മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്തില്‍ രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. സമാന രോഗലക്ഷണങ്ങളുമായി 14 പേര്‍ കൂടി ചികിത്സ തേടി. എട്ട് പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കൂടുതല്‍ പേര്‍ക്ക് ലക്ഷണങ്ങള്‍ കാണുന്നതിനാല്‍ രോഗം പടര്‍ന്നുപിടിക്കാനുള്ള സൂചന നല്‍കുന്നുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കര്‍ ഓഫീസര്‍ രേണുക ആര്‍. അറിയിച്ചു.

വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിലുള്ള പമ്പിങ് സ്റ്റേഷനില്‍ നിന്ന് വിതരണം ചെയ്യുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവര്‍ക്കാണ് നിലവില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :