യോഗ പഠിക്കാൻ എത്തിയ വിദേശ വനിതയെ പീഡിപ്പിച്ച വൈദ്യൻ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 5 മാര്‍ച്ച് 2023 (13:02 IST)
തിരുവനന്തപുരം: യോഗ പഠിക്കാൻ എത്തിയ വിദേശ വനിതയെ പീഡിപ്പിച്ച വൈദ്യൻ അറസ്റ്റിലായി. നെയ്യാർഡാമിനടുത്ത് സ്വദേശി 44 കാരനായ ഷാജിയാണ് പോലീസിന്റെ പിടിയിലായത്. നെയ്യാര്‍ ഡാമിലെ ഹോം സ്റ്റയിൽ വച്ചാണ് യോഗാ പഠിക്കാൻ എത്തിയ ബെൽജിയം സ്വദേശിനിയെ വൈദ്യനായ ഷാജി പീഡിപ്പിച്ചത്.

ഇവരെ പരിചയപ്പെട്ട വൈദ്യൻ ആയുർവേദ ചികിത്സാ കേന്ദ്രത്തിലേക്ക് ഇവരെ ക്ഷണിച്ചു വരുത്തി എത്തിച്ചാണ് ബലാൽസംഗം ചെയ്തത്. എന്നാൽ പിന്നീട് എറണാകുളത്തേക്ക് പോയ യുവതി അസുഖ ബാധിതനായി തിരികെ കാട്ടാക്കടയിലെത്തി. ഇവിടെ വച്ച് ചികിത്സ തേടിയപ്പോൾ ഡോക്ടറോടാണ് യുവതി പീഡന വിവരം അറിയിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :