1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cholera confirmed Thiruvanathapuram

നെയ്യാറ്റിന്‍കരയില്‍ എട്ട് പേര്‍ക്ക് കൂടി കോളറ രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 21 പേര്‍

Cholera
നെയ്യാറ്റിന്‍കരയില്‍ എട്ട് പേര്‍ക്ക് കൂടി കോളറ രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താന്‍ സാധിച്ചില്ല. 21 പേരാണ് നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
 
സ്ഥാപനത്തിലെ ഭിന്നശേഷിക്കാരനായ യുവാവ് അനു മരിച്ചത് കോളറ കാരണമാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. അനുവിനു കോളറ സ്ഥിരീകരിക്കാനോ സ്രവ സാംപിള്‍ ഉള്‍പ്പെടെ പരിശോധിക്കാനോ സാധിച്ചിരുന്നില്ല. പിന്നാലെ 10 വയസുകാരനു കോളറ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് വിശദ പരിശോധന നടത്തിയത്.
അടുത്ത ലേഖനം
തിരൂര്‍ സപ്ലൈകോ ഗോഡൗണില്‍ നിന്നും 2.78 കോടി രൂപയുടെ സാധനങ്ങള്‍ മോഷണം പോയി; നഷ്ടപ്പെട്ടത് 269 റേഷന്‍ കടകള്‍ക്കുള്ള സാധനങ്ങള്‍