തന്റെ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി തെളിവുകള്‍ നല്കുന്നില്ലെന്ന് സരിത; മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ അടുത്ത ഘട്ടത്തില്‍ നല്കുമെന്നും സരിത

കണ്ണൂര്‍| JOYS JOY| Last Modified തിങ്കള്‍, 8 ഫെബ്രുവരി 2016 (13:50 IST)
തന്റെ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി തെളിവുകള്‍ നല്കുന്നില്ലെന്ന് സരിത എസ് നായര്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട് കോടതിയില്‍ വിചാരണയ്ക്ക് എത്തിയതായിരുന്നു സരിത.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പണം കൈമാറിയതിനുള്ള ശാസ്ത്രീയ തെളിവുകള്‍ രണ്ടാംഘട്ടത്തില്‍ സോളാര്‍ കമ്മീഷന് കൈമാറും. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കുന്ന തെളിവുകള്‍ ആയിരിക്കും കൈമാറുക. കൂടുതല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ആവശ്യമായ സമയത്ത് ഇത് കമ്മീഷന് കൈമാറുമെന്നും സരിത വ്യക്തമാക്കി.

പൊലീസ് അസോസിയേഷന്‍ നേതാവ് ജി ആര്‍ അജിത്താണ് തന്റെ കൈയില്‍ നിന്നും പണം കൈപ്പറ്റിയതെന്നും ആ പണം അസോസിയേഷനില്‍ എത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് തനിക്കറിയില്ലെന്നും സരിത പറഞ്ഞു. സൌഹൃദത്തിന്റെ പുറത്താണ് അജിത്തിന് പണം കൈമാറിയതെന്നും സരിത വ്യക്തമാക്കി. കമ്മീഷന് താന്‍ നല്കിയ തെളിവുകള്‍ പരിശോധിക്കാന്‍ ഏജന്‍സിയെ ഏല്പിക്കാമെന്നും സരിത പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :