വനിത മതിലിന് അടിസ്ഥാനം ശബരിമല വിധി തന്നെയെന്ന് മുഖ്യമന്ത്രി, മതിൽ പൊളിയുമെന്ന് പി സി ജോർജ്

അപർണ| Last Modified തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (10:32 IST)
വിധി തന്നെയാണ് വനിതാ മതിലിന് അടിസ്ഥാനമെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാനത്തിന്റെ തുടര്‍ച്ച ലക്ഷ്യംവെച്ചുകൊണ്ട് നടത്തുന്ന മുന്നേറ്റം എന്ന നിലയ്ക്ക് വനിതാ മതിലില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും വന്‍തോതില്‍ അണിനിരക്കുമെന്നായിരുന്നു നേരത്തേ മുഖ്യമന്ത്രി പറഞ്ഞത്.

വനിതാ മതില്‍ വനിതകളുടേതു മാത്രമായിരിക്കും. അതില്‍ ആര്‍ക്കും സംശയം വേണ്ട. വനിതാ മതിലിനെ വര്‍ഗീയത കലര്‍ത്തി പൊളിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അത് വിലപ്പോവില്ല എന്ന് വനിതാ മതില്‍ തന്നെ ജനുവരി ഒന്നിന് തെളിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം ശബരിമല വിഷയത്തെ തുടര്‍ന്നാണ് വനിതാ മതിലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം മതിലെ സ്ത്രീ പങ്കാളിത്തം ബാധിക്കാന്‍ സാധ്യതയുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇതേ തുടര്‍ന്ന് വിട്ടുനില്‍ക്കാനാണ് സാധ്യത.

അതേസമയം, വനിതാമതില്‍ പൊളിയുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. സര്‍ക്കാര്‍ ചെലവില്‍ ഇടതുപക്ഷം സംഘടപ്പിക്കുന്ന വനിതാ മതില്‍ പൊളിയും. ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്ന മുഖ്യമന്ത്രിയായല്ല, മറിച്ച് കേരളത്തിലെ ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയായാണ് പിണറായി അറിയപ്പെടുകയെന്നും പി സി ജോർജ് ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :