അഞ്ചു കോടിയുടെ കോഴ ആരോപണം; എംകെ രാഘവന്‍ കൂടുതല്‍ കുരുക്കിലേക്ക് - നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

  mk raghavan , udf , congress , electoral officer , യുഡിഎഫ് , എംകെ രാഘവന്‍ , ടിക്കാറാം മീണ , കോഴ
തിരുവനന്തപുരം| Last Modified ശനി, 6 ഏപ്രില്‍ 2019 (17:10 IST)
അഞ്ചു കോടിയുടെ ആരോപണം നേരിടുന്ന കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്‍ കൂടുതല്‍ കുരുക്കിലേക്ക്.

ശാസ്ത്രീയ പരിശോധനയില്‍ തെറ്റുകാരനാണെന്നു ബോധ്യപ്പെട്ടാല്‍ രാഘവനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി.

രാഘവനെതിരെയുള്ള പരാതി പരിശോധിക്കുകയാണ്. കലക്ടറോടും ഡിജിപിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴ ആരോപണങ്ങളില്‍ കഴമ്പില്ലെന്നു കണ്ടാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നഗരത്തിൽ 15 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഇടനിലക്കാരനായി നിന്നാല്‍ 5 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കാമെന്നാണ് എംപിയെ അറിയിച്ചത്.

പണം തന്റെ ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏൽപ്പിക്കണമെന്നും പണം കാഷായി മതിയെന്നുമാണ് രാഘവന്റെ മറുപടി. ഒരു സ്വകാര്യ ചാനലാണ് രാഘവനെ ഒളിക്യാമറയില്‍ കുടുക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :