സംസ്‌ഥാനത്ത്‌ ഇനിയും ചൂടു കൂടും; നാളെയും മറ്റന്നാളും ഉഷ്‌ണതരംഗം, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

പകല്‍ പതിനൊന്ന് മണിമുതല്‍ മൂന്നു മണി വരെ സൂര്യതപത്തിന് സാധ്യത കൂടുതല്‍

വരള്‍ച്ച , മഴ , കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം , മഴയ്‌ക്ക് സാധ്യത
കോട്ടയം| jibin| Last Modified ഞായര്‍, 1 മെയ് 2016 (17:47 IST)
സംസ്‌ഥാനത്ത്‌ ഇനിയും ചൂടു കൂടുമെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാളെയും മറ്റന്നാളും സംസ്‌ഥാനത്ത്‌ ഉഷ്‌ണതരംഗം അനുഭവപ്പെടുമെന്നുംഉച്ചസമയത്ത്‌ പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് മൂന്നറിയിപ്പെങ്കിലും കേരളത്തിന് പൊതുവായാണ് അറിയിപ്പാണിത്.

പകല്‍ പതിനൊന്ന് മണിമുതല്‍ മൂന്നു മണി വരെ സൂര്യതപത്തിന് സാധ്യത കൂടുതലാണെന്നും പകല്‍ സമയത്ത് പുറം ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. കോഴിക്കോട്‌, പാലക്കാട്‌, കണ്ണൂര്‍ ജില്ലകളിലുള്ളവര്‍ ചൂട്‌ നാല്‍പ്പത്‌ ഡിഗ്രിക്ക്‌ മുകളിലേക്ക്‌ ഉയരും. കടുത്ത ചൂട്‌ അനുഭവപ്പെടുന്നതിനാല്‍ പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കണമെന്ന്‌ അധികൃതര്‍ അറിയിച്ചു.

ഇന്ന്‌ വൈകുന്നേരം തെക്കന്‍ കേരളത്തിലും മെയ് രണ്ടാം തീയതിയോടെ ചില സ്ഥലങ്ങളില്‍ പെയ്തുതുടങ്ങാനും സാധ്യതയുണ്ട്. മെയ് മൂന്നിന് കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴ പെയ്യാനും സാധ്യതയു. സാധ്യതയുണ്ടെന്നും മെയ് ആറു മുതല്‍ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :