സംസ്ഥാനത്ത് ചിക്കൻറെ വില കുതിച്ചുയരുന്നു

എമിൽ ജോഷ്വ| Last Updated: തിങ്കള്‍, 12 ഏപ്രില്‍ 2021 (22:11 IST)
സംസ്ഥാനത്ത് ചിക്കൻറെ കുതിച്ചുയരുന്നു. ഒരാഴ്‌ചയ്‌ക്കിടെ അമ്പത് രൂപയോളമാണ് കോഴിയിറച്ചിക്ക് വില വർദ്ധിച്ചത്. കേരളത്തിൽ കോഴിയുടെ ലഭ്യതയിൽ ഉണ്ടായ കുറവും കോഴിത്തീറ്റ വിലയിൽ ഉണ്ടായ വർദ്ധനവുമാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് കച്ചവടക്കാർ പറയുന്നു.

കഴിഞ്ഞയാഴ്ച്ച ഒരു കിലോ കോഴി ഇറച്ചിത്തൂക്കത്തിന് 190 രൂപയായിരുന്നു വിലയെങ്കിൽ ഈ ആഴ്ച്ചയിൽ അത് 220 രൂപയായി ഉയർന്നു. ജീവനോടെയുള്ള തൂക്കത്തിന് കിലോയ്ക്ക് 120 രൂപ വരെ ആയിരുന്നത് 140 രൂപയായി വർദ്ധിച്ചു.

ആവശ്യക്കാർ കൂടുതലാകുന്ന സമയത്താണ് ഈ വിലവർദ്ധനവ് എന്നത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :