ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍; കേരളത്തില്‍ നാളെ

ചെറിയ പെരുന്നാള്‍ , ശവ്വാല്‍ മാസപ്പിറവി , പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍
ദുബായ്| jibin| Last Modified വെള്ളി, 17 ജൂലൈ 2015 (08:11 IST)
ഒരുമാസം നീണ്ട വ്രതത്തിന്റെ പുണ്യവുമായി ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഒമാന്‍ ഒഴിരെയുള്ള ഗള്‍ഫ് രാജ്യങ്ങളാണ് ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാനിലും കേരളത്തിലും നാളെയാണ് പെരുന്നാള്‍. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ കേരളത്തില്‍ നാളെയായിരിക്കും പെരുന്നാള്‍.

ശവ്വാല്‍ മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ചെറിയപെരുന്നാള്‍ ശനിയാഴ്ചയായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. പാളയം ഇമാം വി പി സുഹൈബ് മൗലവി, കോഴിക്കോട് ഖാസി സയീദ് മുഹമ്മദ് കോയ തങ്ങള്‍, ചെറുശേരി സൈനുദ്ദീന്‍ മുസലിയാര്‍ തങ്ങള്‍ എന്നിവരും ചെറിയപെരുന്നാള്‍ ശനിയാഴ്ചയായിരിക്കുമെന്ന് അറിയിച്ചു.


ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫഷണല്‍ കോളജുകള്‍ക്കും അവധിയായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :