പ്രതിപക്ഷനേതാവിനെ കൂടെനിര്‍ത്താന്‍ കഴിയാത്ത സിപിഎം എങ്ങനെ ജനത്തെ ഒപ്പം നിര്‍ത്തും?

ചെന്നിത്തല, സിപി‌എം, സമ്മേളനം
മലപ്പുറം| vishnu| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2015 (18:19 IST)
അടുത്ത നിയമസഭാ സമ്മേളനം തുടങ്ങുമ്പോള്‍ പ്രതിപക്ഷനേതാവ് ആരായിരിക്കുമെന്നറിയാന്‍ ആകാംക്ഷയുണ്ടെന്നു മന്ത്രി രമേശ് ചെന്നിത്തല. ഭിന്നതയിലും വിഭാഗീയതയിലും മുങ്ങിത്താഴുന്ന പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുന്നതായും കേരള ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ പ്രതിപക്ഷമായി എല്‍ഡിഎഫ് അധഃപതിച്ചതായും പറഞ്ഞു.

സര്‍ക്കാരിനെ പുറത്താക്കാനാല്ല, സ്വന്തം പാര്‍ട്ടിയില്‍പെട്ട പ്രതിപക്ഷനേതാവിനെ പുറത്താക്കാനാണു സിപിഎം കൂടുതല്‍ സമയം ചെലവാക്കുന്നത്. പ്രതിപക്ഷനേതാവിനെ കൂടെ നിര്‍ത്താന്‍
കഴിയാത്ത സിപിഎം എങ്ങനെയാണു ജനത്തെ ഒപ്പം നിര്‍ത്തുക എന്നും അദ്ദേഹം ചോദിച്ചു.

കൊട്ടിഘോഷിച്ചു തുടങ്ങിയ സംസ്ഥാന സമ്മേളനം വന്‍പരാജയമായി. അധ്വാനിക്കുന്നവന്റെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ സമ്മേളനത്തിനു കഴിഞ്ഞില്ല. ജനത്തിനു സിപിഎമ്മില്‍ വിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :