ആലപ്പുഴ|
സജിത്ത്|
Last Modified ഞായര്‍, 19 ഫെബ്രുവരി 2017 (13:07 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെയാണ് കോടിയേരിയുടെ മനസമാധാനം നഷ്ടപ്പെട്ടതെന്ന് ചെന്നിത്തല ആരോപിച്ചു.
സർക്കാരിനെ സംരക്ഷിക്കാനുള്ള ബാധ്യത പാർട്ടിക്കുണ്ട്. എങ്കിലും ജനങ്ങളുടെ ദുരിതം കണ്ടില്ലെന്നു നടിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.ഉമ്മൻചാണ്ടിയെക്കാൾ മികച്ച നേതാവാണ് താനെന്ന് വരുത്തിതീർക്കാനാണ് പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല സംസ്ഥാന സർക്കാറിനെ പഴിക്കുന്നതെന്ന് കോടിയേരി പറഞ്ഞിരുന്നു.