വൈദികനെ അജ്ഞാതര്‍ മര്‍ദ്ദിച്ചു; നാളെ താലൂക്കില്‍ ഹര്‍ത്താല്‍

ചങ്ങനാശേരി| jibin| Last Updated: ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (17:16 IST)
ബൈക്കില്‍ സഞ്ചരിച്ചിരുന്ന വൈദികനെ അഞ്ജാതര്‍ പിന്തുടര്‍ന്നെത്തി ക്രൂരമായി മര്‍ദ്ദിച്ചു. വെരൂര്‍ സെന്റ് ജോസഫസ് പള്ളി സഹവികാരി ഫാ. ടോം കൊറ്റത്തിനാണ് ഇന്നലെ രാത്രി മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് പൌരസമിതി നാളെ ചങ്ങനാശേരി താലൂക്കില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ഇന്നലെ രാത്രി 11.45ഓടെ ഇടവകയിലെ ഒരാളെ വീട്ടില്‍ കൊണ്ടുവിട്ട ശേഷം ബൈക്കില്‍ തിരികെ വരികയായിരുന്നു ഫാ. ടോം. ഈ സമയം മടുക്കമ്മൂടുള്ള എടിഎം കൌണ്ടറിനു സമീപം മൂന്നുപേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അച്ചന്‍ ഇവരെ മറികടന്ന് പോകവെ മൂവര്‍ സംഘം പിന്തുടര്‍ന്ന് വന്ന് അടിച്ചുവീഴ്ത്തുകയായിരുന്നു. ആക്രമികള്‍ വൈദികന്റെ കൈയില്‍ ഇരുന്ന ഹെല്‍മറ്റ് പിടിച്ചു വാങ്ങി തലയ്ക്കിട്ട് അടിക്കുകയായിരുന്നു.

ഹെല്‍മറ്റ് രണ്ടായി പൊട്ടിപ്പോയി. അക്രമികളില്‍ നിന്ന് രക്ഷപെടാനായി സിഎംകെ അശുപത്രിക്കു സമീപം ഓടിയെത്തിയ അച്ചനെ തടഞ്ഞ് നിര്‍ത്തിയാണ് ആക്രമിക്കുകയായിരുന്നു. പാന്റ്സും ഷര്‍ട്ടുമായിരുന്നു അച്ചന്‍ ധരിച്ചിരുന്നത്. താന്‍ പള്ളിയിലെ സഹവികാരിയാണെന്ന് പറഞ്ഞെങ്കിലും ആക്രമികള്‍ മര്‍ദ്ദനം തുടരുകയായിരുന്നു.

സംഭവശേഷം അച്ചന്‍ ഫോണില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയവരാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹം ഇപ്പോള്‍ ചെത്തിപ്പുഴ സെന്റ്തോമസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഫാ. ടോം വ്യക്തമാക്കിയതനുസരിച്ച് നാലു പേരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. അക്രമത്തില്‍ നേരിട്ടു പങ്കെടുത്ത രണ്ടുപേര്‍ ഇവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :