ഇന്ന് മുതൽ റേഷൻ കടകളുടെ സമയത്തിൽ മാറ്റം, പ്രവർത്തനം ഷിഫ്റ്റ് അടിസ്ഥാനത്തിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (17:56 IST)
സംസ്ഥാനത്ത് റേഷൻ വിതരണം ഇന്ന് മുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ.ഇ- പോസ് സെർവർ വീണ്ടും പണിമുടക്കിയതോടെയാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ 7 ജില്ലകളിൽ രാവിലെയും ഏഴിടങ്ങളിൽ ഉച്ചയ്ക്കും വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഈ മാസം 30 വരെയാകും ഈ രീതി തുടരുക.

ആദ്യദിവസം രാവിലെ വിതരണമുള്ള ജില്ലകളിൽ പിറ്റേന്ന് ഉച്ചയ്ക്ക് ശേഷമാകും റേഷൻ വിതരണം. മലപ്പുറം, തൃശൂർ,പാലക്കാട്,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട,വയനാട് എന്നീ ജില്ലകളിൽ 25,28,30 തീയതികളിൽ രാവിലെ 8 മുതൽ ഒന്ന് വരെയും 26,29 തീയതികളും ഉച്ചയ്ക്ക് 2 മുതൽ 7 വരെയും റേഷൻ വിതരണം ചെയ്യും.

എറണാകുളം,കോഴിക്കോട്,തിരുവനതപുരം,കണ്ണൂർ,കോട്ടയം,കാസർകോട്,ഇടുക്കി ജില്ലകളിൽ 26,29 തീയതികളിൽ രാവിലെ 8 മുതൽ ഒന്ന് വരെയും
25,28,30 തീയതികളിൽ ഉച്ചയ്ക്ക് 2 മുതൽ 7 വരെയും റേഷൻ വിതരണം ചെയ്യും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :