1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

കൊച്ചിയില്‍ വഴക്കിനെ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി പങ്കാളിയെ കുത്തി

Ernakulam
കൊച്ചിയില്‍ വഴക്കിനെ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി പങ്കാളിയെ കുത്തി. ആക്രി കച്ചവടക്കാരനായ തമിഴ്‌നാട് സ്വദേശി മുരുകേശനാണ് കുത്തേറ്റത്. ചെന്നൈ സ്വദേശി രേഷ്മയെ സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റുചെയ്തു. 
 
ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. മുരുകേശന്റെ ഭാര്യ കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയിരുന്നു. ഈബന്ധം ചോദ്യം ചെയ്ത് ഉണ്ടായ വഴക്കാണ് കത്തിക്കുത്തില്‍ കലാശിച്ചത്. 
അടുത്ത ലേഖനം
580 കിലോ കഞ്ചാവ് മുഴുവൻ എലി തിന്നുതീർത്തതായി ഉത്തർപ്രദേശ് പോലീസ് കോടതിയിൽ