Last Modified ബുധന്‍, 8 ജൂലൈ 2015 (17:05 IST)
ദിലീപ് ചിത്രം ചന്ദ്രേട്ടന്‍ എവിടെയാ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചു. സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഒരു വീട്ടമ്മ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ ഹര്‍ജി കോടതി പരിഗണിക്കവേയാണ്
സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചതായി നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചത്.
സിനിമയില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ പാങ്ങോട് വിവേകാനന്ദ നഗര്‍ സ്വദേശിനിയായ വീട്ടമ്മയുടേതായിരുന്നു. സിനിമ കണ്ടവരില്‍ ചിലര്‍ നിരന്തരം വീട്ടമ്മയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.നിര്‍മാതാക്കളായ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ആഷിഖ് ഉസ്മാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരാണ് കേസിലെ എതിര്‍ കക്ഷികള്‍.