Last Modified വെള്ളി, 3 ജൂലൈ 2015 (14:40 IST)
വളരെ ശ്രദ്ധയോടെയാണ് സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളി തന്‍റെ അടുത്ത പ്രൊജക്ടുകള്‍ തെരഞ്ഞെടുക്കുന്നത്. മലയാളത്തില്‍ ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന നിവിന്‍ ഇനി ഒരു തമിഴ് - മലയാളം പ്രൊജക്ടിന്‍റെ ഭാഗമാകുകയാണ്.
കന്നഡയില്‍ മെഗാഹിറ്റായ ‘ഉളിദവരു കണ്ടന്‍റെ’ എന്ന സിനിമയുടെ റീമേക്കാണിത്. തമിഴിലും മലയാളത്തിലും നിവിന്‍ തന്നെയാണ് നായകന്‍. ഗൌതം രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കന്നഡച്ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായത് രക്ഷിത് ഷെട്ടി ആയിരുന്നു. മലയാളം - തമിഴ് പതിപ്പുകളുടെ തിരക്കഥ രക്ഷിത് തന്നെയാണ്.
കന്യാമറിയത്തിന്‍റെ ജനനത്തിരുനാള്‍ ആഘോഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. ചിത്രത്തിന്‍റെ പേരുകള്‍ തീരുമാനിച്ചിട്ടില്ല. ഒരു കൊലപാതകവും അതേക്കുറിച്ച് പലരുടെ വ്യത്യസ്തങ്ങളായ വീക്ഷണങ്ങളും ചര്‍ച്ച ചെയ്യുന്ന സിനിമ ഒരു ഗംഭീര ത്രില്ലറായിരിക്കുമെന്നാണ് സൂചന.
2014 മാര്‍ച്ചിലാണ് ‘ഉളിദവരു കണ്ടന്‍റെ’ റിലീസായത്. രണ്ടേമുക്കാല്‍ കോടി രൂപ മാത്രം ചെലവുവന്ന ചിത്രം 31 കോടി രൂപയാണ് ബോക്സോഫീസില്‍നിന്ന് വാരിക്കൂട്ടിയത്. കാന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച സിനിമ ഒട്ടേറെ അവാര്‍ഡുകളും സ്വന്തമാക്കി.