ചന്ദ്രബോസ് വധക്കേസ്: പ്രതിക്ക് കൂടുതല്‍ ശിക്ഷ പ്രതീക്ഷിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 21 ജനുവരി 2016 (14:15 IST)
ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
പ്രതിക്ക് ഇതില്‍ കൂടുതൽ ശിക്ഷ പ്രതീക്ഷിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

നിസാമിന് ജീവപര്യന്തം ശിക്ഷ വിധിച്ച തൃശൂർ അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച ചെയ്യും. കൂടിയാലോചനകൾ നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയെന്നും ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സർക്കാര്‍ കൈക്കൊള്ളുന്ന ഏതു തീരുമാനമായും സഹകരിക്കുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി പി ഉദയഭാനു പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :