ഓണാഘോഷത്തിനിടെ ജീപ്പിടിച്ച വിദ്യാര്‍ഥിനിയുടെ നില അതീവഗുരുതരം

 ഓണാഘോഷം , സിഇറ്റി എന്‍ജിനിയറിംഗ് കോളജ് , പൊലീസ് , ആശുപത്രി
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 20 ഓഗസ്റ്റ് 2015 (10:38 IST)
ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ കാമ്പസിനുള്ളില്‍ നടത്തിയ വാഹനറാലിയില്‍ ജീപ്പിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. സിഇറ്റി എന്‍ജിനിയറിംഗ് കോളജില്‍
ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കോളേജിലെ മൂ​ന്നാം​വർ​ഷ​ ​സി​വിൽ​ ​എൻ​ജി​നി​യ​റിം​ഗ് ​വി​ദ്യാർ​ഥി​നി​യും​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​യു​മാ​യ​ ​തൻ​സി​ ​ബ​ഷീറിനെയാണ് ജീപ്പ് ഇടിച്ചത്.

ഓണാഘോഷത്തിനിടെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ കാമ്പസിനുള്ളില്‍ വാഹനറാലി നടത്തുമ്പോഴാണ് തൻ​സിയെ വാഹനമിടിച്ചത്. ബുധനാഴ്ച വൈകിട്ട് 3.30നു നടന്ന സംഭവം. തലയ്‌ക്ക് പരുക്കേറ്റ കുട്ടിയെ വളരെ താമസിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 8.30നാണ് അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.
വാഹനമോടിച്ച വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായി പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, കാമ്പസില്‍ ഒളിപ്പിച്ചിരുന്ന ജീപ്പ് പൊലീസ് കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

​കോ​ളേ​ജി​ലെ​ ​ഒ​രു​ ​സീ​നി​യർ​ ​വി​ദ്യാർ​ഥി​യു​ടെ​ ​തു​റ​ന്ന​ ​ജീ​പ്പ് ​ഗ്രൗ​ണ്ടി​നു​ ​സ​മീ​പ​ത്തു​വ​ച്ച് ​വേ​ഗ​ത്തിൽ​ ​പി​ന്നോ​ട്ടെ​ടു​ത്ത​പ്പോൾ​ ​തൻ​സി​യെ​ ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​ഓ​ണാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കോ​ളേ​ജ് ​കോ​മ്പൗ​ണ്ടിൽ​ ​വി​ദ്യാർ​ഥി​ക​ളു​ടെ​ ​വാ​ഹ​ന​ങ്ങൾ​ ​പ്ര​വേ​ശി​ക്കാൻ​ ​ഇന്നലെ അ​നു​മ​തി​ ​നൽ​കി​യി​രു​ന്നു.​ ​നിരവധി വിദ്യാർഥികൾ നോക്കി നിൽക്കവേയായിരുന്നു സംഭവം. ട്രാഫിക് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. വർഷങ്ങൾക്കു മുമ്പ്
ഇതേ കോളേജിൽ വിദ്യാർത്ഥികൾ അമിത വേഗത്തിൽ ഓടിച്ച ബൈക്ക് ഇടിച്ച് ഒരു വിദ്യാർഥിനി മരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :