തിരുവനന്തപുരം|
Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2016 (16:08 IST)
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ആന്‍റി പൈറസി സെല്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ ആയിരത്തിലേറെ വ്യാജ സിഡി പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് 8 പേരെ അറസ്റ്റ് ചെയ്തു.
വിഴിഞ്ഞം മുക്കോലയില്‍ ക്രേസി മൊബൈല്‍ സ്റ്റോര്‍ നടത്തുന്ന പ്രസാദ് സ്വാമിനാഥ്, തിരുവല്ലത്ത് മൊബൈല്‍ സൂം ഉടമ അഭിജിത്ത്, തൊടുപുഴ മൊബൈല്‍ കെയര്‍ ഉടമ അശ്വിന്‍ തോമസ്, മുട്ടം ഫ്രണ്ട്സ് മൊബൈല്‍ ഡ്യൂട്ടി പെയിഡ് ഷോപ്പ് ഉടമ സുബൈര്‍ മൊയ്തീന്‍ കുഞ്ഞ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കൊപ്പം കരിമ്പന്‍ ഭാഗത്ത് ന്യൂ ടൈംസ് നടത്തുന്ന കാസിം അബ്ദുള്‍ റഹിമാന്‍, കെയ്ബീസ് മൊബൈല്‍ ഷോപ്പ് ഉടമ അനര്‍ഖാന്‍, അടിമാലി ഇ-പ്ലാനറ്റ് ഇലക്ട്രോണിക്സ് ഉടമ റോഷന്‍ കെ പത്രോസ്, മൂന്നാര്‍ ടൌണില്‍ മൊബൈല്‍ മാര്‍ട്ട് ഉടമ മനോജ് കുമാര്‍ എന്നിവരുമാണ് പിടിയിലായത്.
എസ് പി പി.ബി രാജീവിന്‍റെ നിര്‍ദ്ദേശാനുസരണം ഡി വൈ എസ് പി ഇക്ബാലിന്‍റെ നേതൃത്വത്തില്‍ ലോക്കല്‍ പൊലീസിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വ്യാജ സി.ഡികള്‍, നീല ചിത്ര ശേഖരങ്ങള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകള്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തത്.