1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Case against Swapna Suresh

കലാപ ആഹ്വാനത്തിനു ശ്രമം; സ്വപ്‌ന സുരേഷിനെതിരെ പുതിയ കേസ്

Case against Swapna Suresh കലാപ ആഹ്വാനത്തിനു ശ്രമം; സ്വപ്‌ന സുരേഷിനെതിരെ പുതിയ കേസ്
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ പുതിയ കേസ്. കലാപ ആഹ്വാനശ്രമത്തിനാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. സിപിഐഎം നേതാവ് സി.പി.പ്രമോദിന്റെ പരാതിയിലാണ് കേസ്. സ്വപ്ന നേരത്തെ നല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി കലാപത്തിന് ശ്രമിക്കുന്നു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇത് സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്തുന്നു. സ്വപ്നയുടെ മൊഴികള്‍ ചിലര്‍ വിശ്വസിച്ച് ആക്രമണത്തിന് മുതിരുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കല്‍ , ഐടി 65 എന്നീ വകുപ്പുകളാണ് ചുമത്തിയാണ് പാലക്കാട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. 
 
അടുത്ത ലേഖനം
മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക്