1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Case against Risabava

നടൻ റിസബാവയെ അറസ്റ്റുചെയ്യാൻ പോലീസ് !

റിസബാവ
മലയാള സിനിമാ രംഗത്തെ പ്രമുഖ നടന്മാരിൽ ഒരാളായ റിസബാവയ്ക്ക് ചെക്ക് കേസിൽ അറസ്റ്റുവാറന്റ്. കൊച്ചി എളമക്കര സ്വദേശി സാദിഖ് എന്നയാളുടെ പരാതിയിലാണ് വാറന്റ്.
 
സാദിഖിന്റെ പക്കൽ നിന്ന് റിസബാവ പതിനൊന്നു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതിനു നൽകിയ ചെക്ക് മടങ്ങിയതിനു പിന്നാലെയാണ് സാദിഖ് കേസ് നൽകിയത്.
 
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ഇതിന്മേൽ പണം തിരിച്ചു നൽകാനുള്ള സമയം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഈ സമയം അവസാനിച്ചിരുന്നു. കോടതിയിൽ കീഴടങ്ങാനോ പണം തിരികെ നൽകാനോ റിസബാവ തയ്യാറായില്ല, ഇതിനെ തുടർന്നാണ് അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചത്. 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന്: കരാർ 50 വർഷത്തേക്ക്