കൊച്ചിയിലെ അഗതിമന്ദിരത്തിൽ യുവതിയെയും അമ്മയെയും തല്ലിച്ചത് സൂപ്രണ്ട്, കളക്ടർ വിശദീകരണം തേടി

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (18:56 IST)
കൊച്ചി: കൊച്ചി കോർപ്പറേഷന് കീഴിലെ അഗതിമന്ദിരത്തിൽ അന്തേവാസികളായ അമ്മയെയും മകളെയും ക്രൂരമായി മർദിച്ച് സൂപ്രണ്ട്. ചേർത്തല സ്വദേശിയായ യുവതിക്കും അമ്മക്കുമാണ് അഗതിമന്ദിരത്തിലെ സൂപ്രണ്ടിന്റെ മർദ്ദനമേറ്റത്. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ പൊലീസിന് ജില്ലാ കളക്ടർ എസ് സുഹാസ് നിർദേശം നൽകി.

മകളെ അനധികൃതമായി ജോലി ചെയ്യിച്ചത് ചോദ്യം ചെയ്തതോടെയാണ് ഇരുവരെയും സൂപ്രണ്ട് മർദ്ദിച്ചത് എന്നാണ് പരാതി. മാനസിക ആസ്വാസ്ഥ്യം ഉണ്ടായിരുന്ന മകളെ കുറച്ചുനാളുകൾക്ക് മുൻപ് കൊച്ചി കോർപ്പറേഷന് കീഴിഴിലെ അഗതി മന്ദിരത്തിൽ എത്തിച്ചിരുന്നു. എന്നൽ രോഗ മാറിയ മകളെ
സൂപ്രണ്ട് അൻവർ ഹുസൈൻ സ്വന്തം വീട്ടിലെ ജോലികൾ ചെയ്യിച്ചതായും. യുവതിയുടെ എടിഎം കാർഡിൽനിന്നും പണം പിൻവലിപ്പിച്ചതായും യുവതിയുടെ അമ്മ പറയുന്നു.

ഇത് ചോദ്യം ചെയ്തതതോടെ അമ്മയെയും മകളെയും സൂപ്രണ്ട് മുറിയിൽനിന്നും പുറത്തേക്ക് തള്ളുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ കൊച്ചി മേയർക്ക് യുവതി പരാതി നൽകിയിരുന്നു. അഗതിമന്ദിരം സൂപ്രണ്ട് അൻവർ ഹുസൈനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :