അനുബന്ധ വാര്ത്തകള്
- മരക്കാറിലെ ചില രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ, ദൃശ്യങ്ങൾ ലീക്കായോ ?
- ബലാക്കോട്ടിലെ ഭീകര കേന്ദ്രം വീണ്ടും സജീവം, 500 ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായി കരസേന മേധാവി
- പുണർതം നക്ഷത്രക്കാരാണോ ? ഈ ഗുണങ്ങൾ നിങ്ങളെ ഉന്നതിയിലെത്തിക്കും !
- മദ്യപാനം കുറക്കാൻ ആഗ്രഹിക്കുന്നവർ ഈ വഴി ഒന്ന് പരീക്ഷിച്ചുനോക്കൂ !
- ഒരുമിച്ച് ജീവിക്കാൻ മതം തടസം, ഇരുമതത്തിൽപ്പെട്ട കമിതാക്കൾ സർക്കാർ ഓഫീസിൽ ആത്മഹത്യ ചെയ്തു
കടലിനടിയിൽവച്ച് കാമുകിയോട് വിവാഹാഭ്യർത്ഥന, കാമുകി നോക്കിനിൽക്കെ യുവാവ് മുങ്ങിമരിച്ചു, വീഡിയോ
കടലിനടിയിൽ വച്ച് കാമികിയോട് വിവാഹാഭ്യർത്ഥന നടത്തിയ യുവാവ് മുങ്ങി മരിച്ചു. അമേരിക്കയിലെ ലൂസിയാന സ്വദേശി സ്റ്റീവ് വെബർ ആണ് ആഫ്രിക്കയിലെ പെമ്പ ദ്വീപിൽ വച്ച് മുങ്ങി മരിച്ചത്. വിനോദ സഞ്ചാരത്തിനെത്തിയെ അമേരിക്കൻ സ്വദേശി കടലിൽ മുങ്ങിമരിച്ചതായി ടാൻസാനിയൻ ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു. സംഭവത്തിന്റെ വീഡിയോ സ്റ്റിവ് വെബറിനെ അനുസ്മരിക്കുന്ന കുറിപ്പിൽ കാമുകി തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
അവധി ആഘോഷിക്കുന്നതിനായാണ്. സ്റ്റീവ് വെബറും കാമുകി കെനേഷ ആന്റോയിനും പെമ്പ ദ്വീപിൽ എത്തിയത്. കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന ക്യാബിനിലാണ് ഇരുവരും താമസിച്ചിരുന്നത്. വ്യാഴാഴ്ച നീന്തുന്നതിനിടെ കടലിനടിയിലെ റൂമിന്റെ ജനാലയുടെ അരികിലെത്തി സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പ് പ്ലാസ്റ്റിക് കവറിലാക്കി യുവാവ് കാമുകിയോട് വിവാഹ അഭ്യർത്ഥന നടത്തുകയായിരുന്നു.
'നിന്നോടുള്ള സ്നേഹം മുഴുവൻ പറഞ്ഞു തീർക്കുവോളം ശ്വാസം അടക്കിപ്പിടിക്കാൻ എനിക്ക് സാധിക്കില്ല. അത്രത്തോളം ഞാൻ സ്നേഹിക്കുന്നു. ഇനിയുള്ള നാളുകളിൽ എന്റെ സ്നേഹം മുഴുവനും നിനക്കുള്ളതാണ്. എന്നെ വിവാഹം കഴിക്കാമോ' എന്നാണ് സ്റ്റിവ് കുറിച്ചിരുന്നത്. മുറിക്കുള്ളിൽ നിന്ന് വീഡിയോ ചിത്രീകരിക്കുകയായിരുന്ന കാമുകി കെനീഷക്ക് ജനൽ ചില്ലിന് മുൻപിൽ ഒരു മോതിരവും കാണിക്കുന്നുണ്ട് സ്റ്റീവ്. തുടർന്ന് കടലിനു മുകളിലേക്ക് നീന്തി ഉയരാൻ സ്റ്റീവ് ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ മുകളിലേക്കെത്താൻ യുവാവിന് സാധിച്ചില്ല.