1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Case Against Namo TV

മതസ്പര്‍ദ വളര്‍ത്തുന്ന വാര്‍ത്ത നല്‍കി; നമോ ടിവി ഉടമയും അവതാരകയും അറസ്റ്റില്‍

Namo TV
മതസ്പര്‍ദ വളര്‍ത്തുന്ന വാര്‍ത്ത നല്‍കിയെന്ന കേസില്‍ നമോ ടിവി ഉടമയും അവതാരകയും അറസ്റ്റില്‍. നമോ ടിവി ഉടമ രഞ്ജിത്ത് ടി ഏബ്രഹാം, അവതാരക ശ്രീജ വള്ളിക്കോട് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ 19 നാണ് കലാപാഹ്വാനം, മതസ്പര്‍ദ വളര്‍ത്തല്‍ എന്നീ വകുപ്പുകളില്‍ തിരുവല്ല പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ഇരുവരും ഒളിവില്‍ പോയി. ഇന്ന് തിരുവല്ല സിഐ ഓഫീസില്‍ വന്ന് പ്രതികള്‍ കീഴടങ്ങുകയായിരുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
2020ല്‍ ഇന്ത്യയില്‍ ദിവസവും ശരാശരി 31 കുട്ടികള്‍ വീതം ആത്മഹത്യ ചെയ്തിരുന്നതായി കേന്ദ്രം