റെയില്‍വേയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കായിക താരത്തിൽ നിന്ന് 22.25 ലക്ഷം രൂപ കൈപ്പറ്റി; കോണ്‍ഗ്രസ് നേതാക്കൾക്ക് കോടതിയുടെ സമന്‍സ്

പീതാംബരക്കുറുപ്പും വിന്‍സെന്റും എംപിയും എംഎല്‍എയും ആയിരുന്നപ്പോൾ നടന്ന തട്ടിപ്പിലാണ് സമൻസ്.

Last Updated: തിങ്കള്‍, 17 ജൂണ്‍ 2019 (12:29 IST)
റെയില്‍വേയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കായികതാരത്തില്‍നിന്ന്
22.25 ലക്ഷം രൂപ കൈപ്പറ്റിയ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ എന്‍ പീതാംബരക്കുറുപ്പിനും എം പി വിന്‍സെന്റിനും കോടതിയുടെ
സമന്‍സ്. പീതാംബരക്കുറുപ്പും വിന്‍സെന്റും എംപിയും എംഎല്‍എയും ആയിരുന്നപ്പോൾ നടന്ന തട്ടിപ്പിലാണ് സമൻസ്.

ജോലി വാഗ്ദാനം ചെയ്ത് കായികതാരത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളും സംഘവും പണം കൈപ്പറ്റിയെന്നാണ് കേസ്. മകന് റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത്, കോണ്‍ഗ്രസ് നേതാക്കള്‍ വഞ്ചിച്ചെന്ന് നെല്ലിക്കുന്ന് മണ്ടകന്‍ വീട്ടില്‍ ഷാജനാണ്
തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഫയൽ ചെയ്തത്. പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ അന്വേഷണം നടത്താത്തതിരുന്നതിനെ തുടര്‍ന്നാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.

കോടതി
കേസ് ഫയലില്‍ സ്വീകരിച്ചു. തുടര്‍ന്നാണ് പ്രതിപ്പട്ടികയിലുള്ളവരോട് തിങ്കളാഴ്ച കോടതിയില്‍ ഹാജരാവാന്‍ സമന്‍സ് അയച്ചത്. കെപിസിസി മുന്‍ വൈസ് പ്രസിഡന്റ് എന്‍ പീതാംബരക്കുറുപ്പ്,
കെപിസിസി അംഗം എം പി വിന്‍സെന്റ്, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷിബു ടി ബാലന്‍, ഭാര്യ ദീപ ഷിബു, മകള്‍ സായ്കൃഷ്ണ, ജയ്മല്‍കുമാര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ സനീഷിന് സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത്
22.25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. ഷിബു ടി ബാലനാണ് കേസിൽ ഒന്നാം പ്രതി. ഈ പണം പീതാംബരക്കുറുപ്പിനും വിന്‍സെന്റിനും ഉള്‍പ്പെടെ വീതം വച്ചെന്നാണ് ഷിബു ടി ബാലന്‍ പൊലീസിന് നല്‍കിയ മൊഴി.

കൊല്ലം എംപിയും റെയില്‍വേ ബോര്‍ഡ് മെമ്പറുമായിരുന്ന പീതാംബരക്കുറുപ്പു വഴി ജോലി ശരിയാക്കാമെന്ന് പറഞ്ഞ്
പണം വാങ്ങിയെന്നാണ് ആരോപണം. എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് എം പി വിന്‍സെന്റിനെ ഫോണ്‍ വഴിയും പീതാംബരക്കുറിപ്പിനെ നേരില്‍ക്കണ്ടും ഇക്കാര്യം ഉറപ്പിച്ചതായും പറയുന്നു.

നാലു ഗഡുക്കളായി 25 ലക്ഷം നല്‍കണമെന്നും ജോലി ലഭിച്ചാല്‍ റെയില്‍വേയില്‍ നിന്ന് വായ്പ ശരിയാക്കാമെന്നും പീതാംബരക്കുറുപ്പ് നിര്‍ദേശിച്ചതായി ഹര്‍ജിയില്‍ പറയുന്നു. പീതാംബരക്കുറുപ്പ് ആവശ്യപ്പെട്ടതാണെന്ന് പറഞ്ഞ പ്രകാരം മെട്രോ റെയില്‍വേയിലെ ഐഎഎസ് ഉദ്യോഗസ്ഥനെന്ന മട്ടില്‍ രാധാകൃഷ്ണന്‍ എന്നയാളെ പരിചയപ്പെടുത്തുകയും
ഇയാള്‍ക്ക് 2013 നവംബര്‍ 22ന് ആലപ്പുഴ കെടിഡിസിയില്‍ വച്ച് ആദ്യഗഡു ആറു ലക്ഷം കൈമാറുകയും ചെയ്തു.

പിന്നീട് നവംബര്‍ 28, ഡിസംബര്‍ 15 തീയതികളിലായി
തൃശൂരില്‍ ഷിബു ടി ബാലന് അഞ്ചുലക്ഷം വീതം നല്‍കി. 2014 ഫെബ്രുവരി നാലിന്
5 ലക്ഷം ഷിബുവിന്റെ ഭാര്യ ദീപയുടെ പേരില്‍ യുസിഒ ബാങ്ക് തൃശൂര്‍ അശ്വിനി ശാഖ വഴി കൈമാറി.
സായ്കൃഷ്ണയുടെ സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശൂര്‍ ശാഖയിലെ അക്കൗണ്ടില്‍ 1.25 ലക്ഷവും നിക്ഷേപിച്ചു. 2014ല്‍ ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് ഷിബു ടി ബാലനുമായി ബന്ധപ്പെട്ടപ്പോള്‍
ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് പരാതി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

സുരേന്ദ്രന്‍ തുടര്‍ന്നില്ലെങ്കില്‍ എം.ടി.രമേശ്; ബിജെപി ...

സുരേന്ദ്രന്‍ തുടര്‍ന്നില്ലെങ്കില്‍ എം.ടി.രമേശ്; ബിജെപി സംസ്ഥാന അധ്യക്ഷനെ അടുത്തയാഴ്ച അറിയാം
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ...

രണ്ടര വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി നടത്തിയത് 38 ...

രണ്ടര വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി നടത്തിയത് 38 വിദേശയാത്രകള്‍; ചെലവായത് 260 കോടി രൂപ
രണ്ടര വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി നടത്തിയത് 38 വിദേശയാത്രകള്‍. ഇതിനായി ചെലവായത് ...

പതിന്നൊന്നുകാരിക്കു നേരെ ടെയ്ലറുടെ ലൈഗിംഗാക്രമം: പ്രതി ...

പതിന്നൊന്നുകാരിക്കു നേരെ ടെയ്ലറുടെ ലൈഗിംഗാക്രമം: പ്രതി പോലീസ് പിടിയിൽ
സ്കൂളിൽ കുട്ടികളുടെ യൂണിഫോമിൻറെ അളവെടുക്കുമ്പോഴായിരുന്നു ഇയാൾ കുട്ടിയോട് ലൈംഗിക അതിക്രമം ...

മലപ്പുറം പെരിന്തൽമണ്ണയിൽ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ ...

മലപ്പുറം പെരിന്തൽമണ്ണയിൽ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ സംഘർഷം: 3 വിദ്യാർഥികൾക്ക് കുത്തേറ്റു
കുട്ടികളുടെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റ 2 പേരെ മഞ്ചേരി ...

സംസ്ഥാനത്ത് വൈകുന്നേരം ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് വൈകുന്നേരം ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വൈകുന്നേരം ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ...