വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 31 മാര്‍ച്ച് 2020 (08:10 IST)
പുതിയ കാര്‍ വാങ്ങിയ ആവേശത്തില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് അതിവേഗത്തിൽ നിരത്തിലൂടെ വാഹനം പായിച്ച് പൊലീസിന്റെ വട്ടംകറക്കിയ യുവാവിനെ ഒടുവിൽ പൊലീസ് കുടുക്കി. 38കാരനായ ടി എച്ച് റിയാസിനെയാണ് പൊലീസ് പിടികൂടിയത്. രജിസ്ട്രേഷൻ പോലുമില്ലാത്താ പുതിയ കാറിൽ പൊലിസിനെ വെട്ടിച്ച് കാസർഗോട്ട് നിന്നും ഇയാൾ യാത്ര ആരംഭിക്കുകയായിരുന്നു.
അതിവേഗത്തിൽ വാഹനം ഓടിച്ച് പൊലീസുകാരെയെല്ലാം വെട്ടിച്ചായിരുന്നു യാത്ര. തളിപ്പറമ്പ് സംസ്ഥാന പാതയിൽവച്ച് പൊലീസ് വാഹനം തടഞ്ഞു. എന്നാൽ വാഹനം നിർത്താതെ നേരെ ആലങ്ങോട് ഭാഗത്തേയ്ക്ക്. അവിടെനിന്ന് പരിയാരം ഭാഗത്തേയ്ക്കും പിന്നീട് ശ്രീകണ്ഠാപുരത്തേയ്ക്കും. തളിപ്പറമ്പ് സംസ്ഥാന പാതയിൽനിന്നും പൊലിസിനെ വെട്ടിച്ച് കടന്നതോടെ മറ്റു സ്റ്റേഷനുകളീലേക് പൊലീസ് വിവരം നൽകിയിരുന്നു.
മറ്റൊരു വാഹനത്തിൽ പൊലിസ് റിയാസിനെ പിന്തുടരുകയും ചെയ്തു. ശ്രീകണ്ഠപുരത്തും ഇരിട്ടിയിലും പോലീസ് കാര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവിടെയും പിടികൊടുത്തില്ല. ഒടുവില്‍ മാലൂരില്‍ റോഡിനുകുറകെ മറ്റൊരു വാഹനമിട്ടാണ് പൊലീസ് ഇയളെ കുടുക്കിയത്. കുടുക്കി. ബലപ്രയോഗത്തിന് ശേഷം കയ്യും കാലും ബന്ധിച്ചാണ് ഇയാളെ പിടികൂടിയത്.