മരിച്ചത് 3300 പേരല്ല, വുഹാനിൽ മാത്രം 42,000, പേർ, ചൈനയുടെ വാദങ്ങൾ തെറ്റ് ?

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2020 (15:19 IST)
ബെയ്ജിങ്: ബാധിച്ച് മരിച്ചരുടെ എണ്ണം മറച്ചുവയ്ക്കന്നു എന്ന് ചൈനക്കാർ തന്നെ വെളിപ്പെടുത്തുന്നതായി റിപ്പോർട്ട്. കോവിഡ് ബാധയെ തുടർന്ന് 3300 പേർ മാത്രമേ മരിച്ചിട്ടൊള്ളു എന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ വുഹാനിൽ മാത്രം 42,000 പേർ മരിച്ചുവന്ന് പ്രദേശവാസികൾ പറഞ്ഞതായി ബ്രിട്ടീഷ് മധ്യമം ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

മരിച്ചവരുടെ
മൃതദേഹങ്ങൾ ദഹിപ്പിച്ച ശേഷം ചിതാഭസ്മം ബന്ധുക്കൾക്ക് നൽകിയിരുന്നു. വുഹാനിൽ മാത്രം ഏഴ് ദഹിപ്പിക്കൽ കേന്ദ്രങ്ങൾ ഉണ്ടായിരുനു. ഓരോ ദഹിപ്പിക്കൽ കേന്ദ്രങ്ങളിൽനിന്നും 500 പേരുടെ ചിതാഭസ്മം ദിവസേന നൽകിയിരുന്നു എന്നാണ് കണക്കുകൾ. അങ്ങനെയെങ്കിൽ ഒരോ 24 മണിക്കൂറിലും 3,500 ഓളം ആളുകളുടെ ചിക്താഭസ്മ കലശങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ടാകും


അതായത് 12 ദിവസത്തിനുള്ളിൽ മാത്രം 42000 ചിതാഭസ്മ കലശങ്ങൾ വിട്ടുനൽകിയിട്ടുണ്ട്.
5000 പേരുടെ ചിതാഭസ്മങ്ങൾ വിട്ടുനൽകിയതായി നേരത്തെ പ്രദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. കൊറോണ ബധിച്ചാണോ മരിച്ചത് എന്ന് പോലും ഉറപ്പിക്കാനാകതെ നിരവധി പേർ വീടുകളിൽ മരണപ്പെട്ടിട്ടുണ്ട് എന്നും ഓരോ മാസവും കുറഞ്ഞത് 28,000 പേരെങ്കിലും മരിച്ചിട്ടുണ്ടാകാം എന്നുമാണ് പ്രദേശവാസികൾ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :