തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 17 ജൂണ്‍ 2018 (10:56 IST)
കേരളാ പൊലീസിലെ അടിമപ്പണി വിവാദത്തില്‍ കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ക്യാമ്പ് ഫോളോവർമാരുടെ എണ്ണമെടുത്ത് തുടങ്ങി. കണക്ക് സമര്‍പ്പിക്കാന്‍ ബറ്റാലിയന്‍ എഡിജിപി അനന്ദകൃഷ്‌ണന്‍ നിര്‍ദേശം നല്‍കി.
12മണിക്കു മുമ്പ് ക്യാമ്പ് ഫോളോവർമാരുടെ വ്യക്തമായ കണക്ക് നല്‍കണമെന്നാണ് എഡിജിപി യുടെ നിര്‍ദേശം. ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കുമൊപ്പമുള്ള പൊലീസുകാരുടെയും കണക്കെടുക്കും.
എഡിജിപി സുദേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മർദ്ദിച്ച സംഭവം സേനയില്‍ വന്‍ വിവാദമായതോടെയാണ് ക്യാമ്പ് ഫോളോവർമാരുടെ എണ്ണമെടുക്കാന്‍ നീക്കം ആരംഭിച്ചത്.
സുധേഷ് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്നു മാറ്റി. പുതിയ നിയമനം സുധേഷ് കുമാറിന് നൽകിയിട്ടില്ല. കേരളാ പൊലീസിനുള്ളിൽ കുറഞ്ഞത് 500പേർ അടിമപ്പണി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.