അനുബന്ധ വാര്‍ത്തകള്‍
- കിച്ചൻ ടവലുകൾ നമ്മൾപോലുമറിയാതെ അപകടകാരികളാകുന്നു !
- അമ്പലങ്ങൾക്ക് സമീപത്ത് ആൽമരങ്ങൾ പരിപാലിക്കുന്നതിനു പിന്നിലെ കാരണം ഇതാണ്
- ദാസ്യപ്പണിയില്‍ എഡിജിപിയുടെ കസേര തെറിച്ചു; സുധേഷ് കുമാറിനെ മാറ്റി - തുടര്‍ നിയമനം സേനയ്‌ക്ക് പുറത്ത്
- ‘അവൾ ഒരുങ്ങിക്കെട്ടി പോയിട്ടുണ്ടല്ലോ, കൊളേജിലേക്ക്’ - നീനുവിനെ അധിക്ഷേപിച്ചവരോട് കയർത്ത് സംസാരിച്ച് പെൺകുട്ടി
- എംഎൽഎ ജനത്തെ തല്ലിയാൽ കേസില്ല; യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ഗണേഷിനെതിരെ കേസെടുക്കാതെ പൊലീസ്
പൊലീസിന്റെ കാര്യങ്ങളിൽ ഉത്തരവാദിത്വം പൊലീസ് നേതൃത്വത്തിനെന്ന് ടി പി സെൻകുമാർ
പൊലീസിൽ നടക്കുന്ന ഏതൊരു കാര്യത്തിനും പൊലീസ് നേതൃത്വത്തിനാണ് ഉത്തരവാദിത്വം എന്ന് മുൻ ഡിജിപി ടി പി സെങ്കുമാർ. എ ഡി ജി പി സുധേഷ് കുമാറിന്റെ മകൾ പൊലിസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ബെറ്റാലിയൻ മേധാവി സ്ഥാനത്തു നിന്നും സുദേഷ് കുമാറിനെ മാറ്റിയതിനു തൊട്ടു പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സംസ്കാരവും ഇവിടുത്തെ രീതികളും താരതമ്യം ചെയ്യുമ്പോൾ പല സംസ്ഥനങ്ങളിലും ഏറെക്കുറെ ഫ്യൂഡൽ സംവിധാനമാണുള്ളത്. മറ്റു സംസ്ഥനങ്ങാളിൽ നിന്നും വരുന്നവർക്ക് കേരളത്തിലെ സാഹചര്യവുമായി പൊരുത്തപ്പെടാനാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നും സെൻകുമാർ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് കേരളത്തിൽ ചിലപ്പോൾ ഒരു കൾച്ചറൽ ഷോക്ക് അനുഭവപ്പെടാം. എല്ലാവരും തുല്യരാണെന്ന രീതിയിലാണ് കേരളത്തിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇതിനു വ്യത്യസ്തമായി ചില ഉദ്യോഗസ്ഥർ പെരുമാറുന്നുണ്ടാകാം ഇതാണ് പ്രസനങ്ങൾക്ക് കാരണം.
താർ ഡി ജി പിയായിരുന്നുഅ കാലത്ത് ഇതിനായി നടാപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇത് ഒരു വ്യവസ്ഥയായിട്ടില്ല. ഒരു വ്യവസ്ഥയുണ്ടാക്കുകയാണ് ഇക്കാര്യത്തിനുള്ള പരിഹാരം എന്നും നേതൃത്വത്തിന്റെ കൃത്യമായ ഇടപെടൽ മൂലമേ ഇത് മാറ്റാനാകു എന്നും സെൻകുമാർ വ്യക്തമാക്കി.