വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അക്രമം; മന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 19 ഡിസം‌ബര്‍ 2015 (12:01 IST)
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് എതിരെ അക്രമം നടന്ന സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്‌ദു റബ്ബ് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമം നടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.

അതേസമയം, വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് വൈസ് ചാൻസലർ ഡോ കെ മുഹമ്മദ് ബഷീർ മാധ്യമങ്ങളെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

സർവകലാശാലാ ക്യാമ്പസിൽ വിദ്യാര്‍ഥിനികള്‍ വെള്ളിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പരാതികൾ കെട്ടിത്തൂക്കിയ ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ടായിരുന്നു സമരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :