ശ്രീ മാനവിക്രമന്‍ രാജ അന്തരിച്ചു

കോഴിക്കോട്| jibin| Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (17:06 IST)
കോഴിക്കോട് സാമൂതിരി മാനവിക്രമന്‍ രാജ(94) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസ തടസം മൂലം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

പികെഎസ് രാജയുടെ വേര്‍പാടിനെ തുടര്‍ന്നാണ് ശ്രീ മാനവിക്രമന്‍ രാജ സാമൂതിരിയായി ചുമതലയേറ്റത്. ഇദ്ദേഹം ചെക്കോസ്‌ലോവാക്യയിലെ ഇന്ത്യന്‍ എംബസിയില്‍ തേര്‍ഡ് സെക്രട്ടറിയായിരുന്നു. സംസ്‌കാരം നാളെ രാവിലെ എട്ട് മണിക്ക് കോവിലകം ശ്മശാനത്തില്‍ നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :