ബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് നാളെ

പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ബംഗാളിലെ 18 സീറ്റുകളിലും അസമിലെ 65 മണ്ഡലങ്ങളിലുമാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാരിന് കീഴിലെ ജനാധിപത്യ ധ്വംസനമടക്കമുള്ള വിഷ

അസം, ബി ജെ പി, കോണ്‍ഗ്രസ്, രാഹുല്‍ ഗാന്ധി  Asam, BJP, Congress, Rahul Gandhi
അസം| rahul balan| Last Modified ഞായര്‍, 3 ഏപ്രില്‍ 2016 (16:05 IST)
പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ബംഗാളിലെ 18 സീറ്റുകളിലും അസമിലെ 65 മണ്ഡലങ്ങളിലുമാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാരിന് കീഴിലെ ജനാധിപത്യ ധ്വംസനമടക്കമുള്ള വിഷയങ്ങളാണ് പ്രതിപക്ഷ കക്ഷികളായ സി പി എമ്മും കോണ്‍ഗ്രസും പ്രചാരണായുധമാക്കിയത്.

അസമില്‍ തൊഴിലാളികളുടെ വോട്ട് ലക്ഷ്യമിട്ടാണ് ഇരു കക്ഷികളും ആദ്യ വോട്ടെടെപ്പിന് ഇറങ്ങുന്നത്. കോണ്‍ഗ്രസിന് മിക്ക മണ്ഡലങ്ങളിലും ബി ജെ പി ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കോണ്‍ഗ്രസില്‍ നിന്നും മണ്ഡലങ്ങള്‍ പിടിച്ചെടുക്കാമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി പ്രചാരണ റാലികളില്‍ പങ്കെടുത്തിരുന്നു. ഇരു കക്ഷികള്‍ക്കും വെല്ലുവിളി ഉയര്‍ത്തി ബജറുദ്ദീന്‍ അജ്മലിന്റെ എ ഐ യു ഡി എഫും മത്സര രംഗത്തുണ്ട്. ബംഗാളില്‍ കോണ്‍ഗ്രസും സി പി എമ്മും തമ്മില്‍ ഉള്ള ധാരണ തൃണമൂലില്‍ നിന്നും സീറ്റുകള്‍ പിടിച്ചെടുക്കാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷയിലാണ്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :