കൊച്ചിയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കില്‍

കൊച്ചി| Last Modified ചൊവ്വ, 15 ജൂലൈ 2014 (10:03 IST)
ശമ്പളവര്‍ധന ആവശ്യപ്പെട്ടു നഗരത്തിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കില്‍. എഡിഎം വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടന നേതാക്കളുടെയും ബസുടമ സംഘടനകളുടെയും യോഗം ശമ്പളവര്‍ധന സംബന്ധിച്ചു ധാരണയിലെത്താന്‍ കഴിയാതെ അലസിപ്പിരിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നു പണിമുടക്ക് നടത്തുന്നത്.

തൊഴിലാളികളുടെ ആവശ്യങ്ങള്‍ കഴിയില്ലെന്ന നിലപാടിലാണ് ബസുടമകള്‍. ശമ്പളവര്‍ധന അനാവശ്യമാണെന്നും ഇവര്‍ പറയുന്നു

നഗരത്തിലേക്കെത്തുന്ന ദീര്‍ഘദൂര ബസ് സര്‍വീസുകളെയും കെഎസ്ആര്‍ടിസി ബസുകളെയും പണിമുടക്ക് ബാധിക്കില്ല. ഈ വാഹനങ്ങള്‍ തടയില്ലെന്നു ഭാരവാഹികള്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :