ഇത് ഞങ്ങളുടെ 'രണ്ടാം ജന്മം' ; ഇനി ഇറാഖിലേക്കില്ല

 മലയാളി നഴ്സുമാര്‍ , കൊച്ചി , ഇറാഖ് ,
കൊച്ചി| jibin| Last Modified ശനി, 5 ജൂലൈ 2014 (14:00 IST)
സമയം 11.50ന്
ഇന്ത്യയുടെ പ്രത്യേക വിമാനം മലയാള മണ്ണിലിറങ്ങിയ നിമിഷത്തോടൊപ്പം ഒരു രാജ്യത്തിന്റെ പ്രാര്‍ഥനയും കണ്ണീരിനുമാണ് ആ നിമിഷം വിരാമമായത്. ഇത് ഞങ്ങളുടെ രണ്ടാം ജന്മമാണെന്നും ഇനി ഒരിക്കലും ഇറാഖിലേക്ക് പോകില്ലെന്നും കേരളത്തിലെത്തിയ നഴ്സുമാര്‍ പറയുബോള്‍ ആ മനസ്സ് ഈ നാളുകളില്‍ അനുഭവിച്ച വേദന
ഒരു വട്ടം കൂടി വെളിവായി. കഴിഞ്ഞ ദിനങ്ങള്‍ ജീവിതത്തിലെ കറുത്ത ദിനങ്ങളായിരുന്നുവെന്നും ഓരോ നിമിഷവും ജീവന്‍ കൈയില്‍ പിടിച്ചാണ് ഇറാഖില്‍ കഴിഞ്ഞെതെന്നും മലയാളി നഴ്സുമാര്‍ നെടുമ്പാശേരിയില്‍ എത്തിയ ശേഷം പറഞ്ഞു.

ഇറാഖില്‍ ഭീകരുടെ പിടിയില്‍ അകപ്പെട്ട നിമിഷങ്ങള്‍ കയ്പ്പ് നിറഞ്ഞതാണെങ്കിലും ഭീകരര്‍ മര്യാദയോടെയാണ് എല്ലാവരോടും പെരുമാറിയതെന്ന് നഴ്സുമാര്‍ പറഞ്ഞു. ഇറാഖിലെ ആശുപത്രിയില്‍ നിന്ന് ഇറങ്ങണമെന്നും അല്ലെങ്കില്‍ കെട്ടിടം തകര്‍ക്കുമെന്നും പറഞ്ഞപ്പോളാണ് 46 നഴ്സുമാരും ഭീകരുടെ വാഹനത്തില്‍ കയറിയതെന്നും നഴ്സുമാര്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ ഞങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളവും ഭക്ഷണവും നല്‍കുകയും ചെയ്തെന്നും നഴ്സുമാര്‍ വെളിപ്പെടുത്തി. വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നതിനും മാതാപിതാക്കളോട് സംസാരിക്കുന്നതിനും ഭീകരര്‍ എതിര്‍പ്പ് കാട്ടിയില്ലെന്നും വന്നിറങ്ങിയ നഴ്സുമാര്‍ പറഞ്ഞു.

46പേരെയും പാര്‍പ്പിച്ചത് നല്ല മുറികളിലായിരുന്നുവെന്നും മുറികള്‍ ശീതീകരിച്ചതായിരുന്നുവെന്നും നഴ്സുമാര്‍ പറഞ്ഞു. വിശന്നപ്പോള്‍ ബിസ്ക്ക്റ്റും കുടിക്കാന്‍ ജ്യൂസും നല്‍കാനുള്ള മര്യാദയും ഭീകരര്‍ തങ്ങളോട് കാട്ടിയെന്ന് എല്ലാവരും പറയുന്നു. ഒടുവില്‍ തങ്ങളുടെ അധീനതയിലുള്ള ആശുപത്രിയില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമാണെങ്കില്‍ ഇറാഖില്‍ തുടരാമെന്നും അല്ലെങ്കില്‍ തിരികെ നാട്ടിലേക്ക് പോക്കോളാനും അവര്‍ പറഞ്ഞതായി നഴ്സുമാര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് പറഞ്ഞു. തുടര്‍ന്നാണ് ഭീകരര്‍ എല്ലാവരെയും വിമാനത്താവളത്തിലെത്തിച്ചതെന്നും നഴ്സുമാര്‍ പറഞ്ഞു. തങ്ങളെ തിരികെ നാട്ടിലെത്തിക്കാന്‍ സഹായിച്ച കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും സുഷുമാ സ്വരാജിനും നന്ദി പറയാനും ഭൂമിയിലെ മാലാഖമാര്‍ മറന്നില്ല.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :