ബസ് ചാർജ് വർധനവ് ഇന്ന് മുതൽ; മിനിമം ചാർജ് 8 രൂപ

ബസ് വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ

aparna| Last Modified വ്യാഴം, 1 മാര്‍ച്ച് 2018 (08:46 IST)
സംസ്ഥാനത്ത് വർധിപ്പിച്ച ബസ് നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ. എട്ടുരൂപയാണ് മിനിമം നിരക്ക്. ഓര്‍ഡിനറി ബസുകള്‍ക്കു പുറമേ ലോഫ്‌ളോര്‍, വോള്‍വോ എന്നിവയും നിരക്കുകളും കൂട്ടി. മൂന്നരവര്‍ഷത്തിനുശേഷമാണ് യാത്രാനിരക്കുകള്‍ വര്‍ധിച്ചിരിക്കുന്നത്.

വിദ്യാർഥി കൺസഷൻ മിനിമം നിരക്ക് ഒരു രൂപയായി തുടരും. കെഎസ്ആർടിസി, കെയുആർടിസി നിരക്കുകളും ഇന്നുമുതൽ വർധിക്കും. ഫാസ്റ്റ് പാസഞ്ചറുകളുടേതു പത്തിൽനിന്ന് 11 ആയി ഉയർന്നു. കെഎസ്ആർടിസി ലോഫ്ലോർ നോൺ എസി മിനിമം നിരക്ക് 10 രൂപയായും എസി മിനിമം നിരക്ക് 21 രൂപയായും വർധിച്ചു.

വോള്‍വോ ബസുകളില്‍ മിനിമം ചാര്‍ജ് നാല്‍പത് രൂപയില്‍ നിന്ന് 45 രൂപയായി. ജനറം ലോഫ്‌ളോര്‍ നോണ്‍ എ.സി ബസുകളില്‍ മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് 10 രൂപയും ലോഫ്‌ളോര്‍ എ.സി ബസില്‍ 15ല്‍ നിന്ന് 20 രൂപയുമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :