1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Keraleeyam News

കേരളീയത്തില്‍ എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യം: കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകളില്‍ സൗജന്യയാത്ര

Keraleeyam News
കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദര്‍ശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയര്‍മാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി. കേരളീയത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാസ്‌കോട്ട് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത മാധ്യമങ്ങളിലെ ബ്യൂറോ ചീഫുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാര്‍ക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയില്‍ ഒരുക്കുമെന്നു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. കേരളീയത്തിന്റെ വേദികള്‍ ഉള്‍പ്പെടുന്ന മേഖല റെഡ്സോണായി പ്രഖ്യാപിച്ച് ഈ മേഖലയില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസുകള്‍ വഴി സന്ദര്‍ശകര്‍ക്കു സൗജന്യയാത്ര ഒരുക്കും. പാര്‍ക്കിങ് സ്ഥലങ്ങളില്‍നിന്ന് റെഡ്സോണിലേക്കു കെ.എസ്.ആര്‍.ടി.സി. ആവശ്യത്തിന് വാഹനസൗകര്യം ഒരുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്നും മഴ കനക്കും; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു