ചേര്‍ത്തല|
സജിത്ത്|
Last Modified ശനി, 9 ഡിസംബര്‍ 2017 (09:59 IST)
കെ.എസ്.ആർ.ടി.സി വോൾവോ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ദേശീയ പാതയിൽ ചേർത്തല പതിനൊന്നാം മൈലിലാണ് അപകടം നടന്നത്. കാറോടിച്ചിരുന്ന തണ്ണീർമുക്കം സ്വദേശി ഹരീഷും പാതയോരത്തു നിന്നിരുന്ന കഞ്ഞിക്കുഴി സ്വദേശി ശിവറാമുമാണ് മരിച്ചത്.
ചേര്‍ത്തലയില്‍ നിന്ന് എറണാകുളത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ്, ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിയ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട് ബസ് സമീപത്തേക്ക് പാഞ്ഞുകയറിയാണ് അവിടെ നിന്നിരുന്ന മറ്റൊരാള്‍ മരിച്ചത്.