തിരുവനന്തപുരം|
JOYS JOY|
Last Modified വെള്ളി, 12 ഫെബ്രുവരി 2016 (11:49 IST)
പ്രൊഫഷണല്‍ കോഴ്‍സുകളില്‍ പഠിക്കുന്ന അന്ധവിദ്യാര്‍ഥികള്‍ക്ക് സൌജന്യ ലാപ്‍ടോപ് നല്കാന്‍ ബജറ്റില്‍ തീരുമാനം. പരമ്പരാഗത തൊഴില്‍ മേഖലക്ക് ആറു കോടി രൂപ വകയിരുത്തി.
സെറിബ്രല്‍ പാള്‍സി, ഓട്ടിസം ബാധിതരായ കുട്ടികളുടെ ചികിത്സക്കും പുനരധിവാസത്തിനും 34.82 കോടി
കാന്‍സര്‍ ബാധിതരായ പട്ടികജാതിക്കാര്‍ക്ക് സൌജന്യ ചികിത്സയ്ക്കും തുക വകയിരുത്തി. മുന്നോക്ക വികസന കോര്‍പ്പറേഷന് 35 കോടിയും വികലാംഗ ക്ഷേമ കോര്‍പ്പറേഷന് 4.15 കോടിയും നിര്‍ഭയ സ്ത്രീ ശാക്തീകരണ പദ്ധതിക്ക് 12 കോടിയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 10 കോടിയും നീക്കം നല്കി.