സഹോദരിമാരെ നോക്കാന്‍ വിവാഹം പോലും വേണ്ടെന്നുവച്ചു, ബുദ്ധിമുട്ടിലായതോടെ രണ്ട് പേരെയും കൊന്ന് സ്വയം ജീവനൊടുക്കി; സംഭവം കോഴിക്കോട് !

സഹോദരിമാരുടെ കൊലപാതകത്തിനു ശേഷം കാണാതായ പ്രമോദിന്റേതെന്ന് തോന്നിപ്പിക്കുന്ന മൃതദേഹം തലശ്ശേരിയില്‍ നിന്ന് കണ്ടെത്തി

Murder, Killing, Brother killed 2 sisters, Kozhikode, രണ്ട് സഹോദരിമാരെ കൊലപ്പെടുത്തി സഹോദരന്‍, കോഴിക്കോട് വാര്‍ത്തകള്‍
രേണുക വേണു| Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2025 (11:48 IST)
Dead Body (RI)

കോഴിക്കോട് കരിക്കാംകുളം ഫ്‌ളോറിക്കല്‍ റോഡിനു സമീപത്തെ വാടകവീട്ടില്‍ താമസിച്ചിരുന്ന ശ്രീജയ (76), പുഷ്പലളിത (66) എന്നീ സഹോദരിമാരെ കൊലപ്പെടുത്തിയത് സഹോദരന്‍ പ്രമോദ് (62) തന്നെയെന്ന നിഗമനത്തില്‍ പൊലീസ്. സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്‌തെന്നാണ് സൂചന.

സഹോദരിമാരുടെ കൊലപാതകത്തിനു ശേഷം കാണാതായ പ്രമോദിന്റേതെന്ന് തോന്നിപ്പിക്കുന്ന മൃതദേഹം തലശ്ശേരിയില്‍ നിന്ന് കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് കുയ്യാലി പുഴയില്‍ നിന്ന് 60 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് വിശദമായ പരിശോധനകള്‍ നടത്തുകയാണ്. ബന്ധുക്കളുമായി പൊലീസ് ആശയവിനിമയം നടത്തി.

സഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദാണ്. ഇതിനു കഴിയാതായതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം. രണ്ട് പേരും ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സഹോദരിമാരെ ശുശ്രൂഷിക്കാന്‍ വേണ്ടി വിവാഹവും ജോലിയും വേണ്ടെന്നുവച്ച പ്രമോദ് വര്‍ഷങ്ങളായി ഇവര്‍ക്കൊപ്പമുണ്ട്. രണ്ട് സഹോദരിമാരെയും നോക്കിയുള്ള ജീവിതം ബുദ്ധിമുട്ടിലായതോടെയാകും പ്രമോദ് ഇങ്ങനെയൊരു കടുംകൈ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :