Nimisha Priya Case: 'വധശിക്ഷ ഉടന്‍ നടപ്പിലാക്കണം'; ഒത്തുതീര്‍പ്പിനില്ലെന്ന് ആവര്‍ത്തിച്ച് തലാലിന്റെ സഹോദരന്‍

ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും പെട്ടെന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നുമാണ് കത്തിലെ ആവശ്യം

നിമിഷ പ്രിയ കേസ്, യെമൻ മരണശിക്ഷ, Kerala nurse Yemen death row, nimisha priya blood money, nimisha priya execution date, nimisha priya latest news malayalam, nimisha priya supreme court, നഴ്‌സ് മരണശിക്ഷ യെമൻ
Nimisha Priya
രേണുക വേണു| Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2025 (10:26 IST)

Case: ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ഫത്താ മഹ്ദി അറ്റോര്‍ണി ജനറലിന് കത്തയച്ചു. ഒത്തു തീര്‍പ്പിനില്ലെന്നും ഒരു തരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും കത്തില്‍ പറയുന്നു.

ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും പെട്ടെന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നുമാണ് കത്തിലെ ആവശ്യം. കഴിഞ്ഞ ജൂലൈ 16ന് വധശിക്ഷ നീട്ടിവച്ചതിന് ശേഷമുള്ള മെഹദിയുടെ രണ്ടാമത്തെ കത്താണിത്.

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് തലാലിന്റെ സഹോദരന്‍ എജിക്ക് കത്തയച്ചിരിക്കുന്നത്. തലാലിന്റെ സഹോദരന്‍ നിമിഷപ്രിയയ്ക്കു വധശിക്ഷ നല്‍കണമെന്ന ഉറച്ച നിലപാടില്‍ തുടരുകയാണ്. എന്നാല്‍ തലാലിന്റെ മക്കളും മാതാപിതാക്കളുമാണ് ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കേണ്ടത്. അവര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ മാത്രമേ സഹോദരന്റെ നിലപാടിനു പ്രസക്തിയുള്ളൂ. തലാലിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തിന്റെ മക്കളുമുണ്ട്. യെമനിലെ നിയമപ്രകാരം മരണപ്പെട്ടവരുടെ സ്വത്തിന്റെ അവകാശികളാണു തീരുമാനമെടുക്കേണ്ടത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :