ബ്രിട്ടനില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയ എട്ടുപേര്‍ക്ക് കൊവിഡ്; സാമ്പിളുകള്‍ പൂനയിലേക്ക് അയച്ചു

ശ്രീനു എസ്| Last Updated: ശനി, 26 ഡിസം‌ബര്‍ 2020 (15:35 IST)
തിരുവനന്തപുരം: യുകെയില്‍ നിന്ന് കേരളത്തില്‍ മടങ്ങിയെത്തിയവരില്‍ എട്ട് പേര്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇത് ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ പുതിയ വേരിയന്റാണോ എന്നറിയാനായി ഇവരുടെ സാമ്പിളുകള്‍ പുനെയിലേക്ക് അയച്ചിട്ടുണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി. ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെല്ലാം ശ്രദ്ധ കൂട്ടിയിട്ടുണ്ടെന്നും കെ കെ ശൈലജ അറിയിച്ചു.

അതേസമയം ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ ഫ്രാന്‍സിലും ആദ്യമായി സ്ഥിരീകരിച്ചതായി ഫ്രാന്‍സ് ആരോഗ്യമന്ത്രാലയം അറിയിച്ചു.ഡിസംബര്‍ 19-ന് ബ്രിട്ടനില്‍നിന്ന് തിരിച്ചെത്തിയ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഡിസംബര്‍ 21നാണ് തിരിച്ചെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :